ലോകകേരളസഭായോഗത്തിന്റെ ചിലവുകളെക്കുറിച്ചുയര്‍ന്ന പരാതികള്‍ വല്ലാതെ വേദനിപ്പിച്ചെന്ന് സച്ചിദാനന്ദന്‍

ലോകകേരളസഭായോഗത്തിന്റെ ആഹാരം ഉള്‍പ്പെടെയുള്ള ചിലവുകളെക്കുറിച്ചുയര്‍ന്ന പരാതികള്‍ വല്ലാതെ വേദനിപ്പിച്ചെന്ന് സച്ചിദാനന്ദന്‍. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം;

ലോകകേരളസഭായോഗത്തിന്റെ ആഹാരം ഉള്‍പ്പെടെയുള്ള ചിലവുകളെക്കുറിച്ചുയര്‍ന്ന പരാതികള്‍ വല്ലാതെ വേദനിപ്പിച്ചു.

കേരളം ഇന്നും അതിജീവിക്കുന്നത് നാടുവിട്ടു പോയി ഇന്ത്യയ്ക്കകത്തും പുറത്തും പണിയെടുക്കുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരുടെ സ്നേഹവും അദ്ധ്വാനവും കൊണ്ട് കൂടിയാണ്. കഴിഞ്ഞ പ്രളയ കാലങ്ങളില്‍ പോലും നാം അത് കണ്ടതാണ്.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ അവരുടെ കുറച്ചു പ്രതിനിധികള്‍ അതിവിദൂരരാജ്യങ്ങളില്‍ നിന്ന് പോലും സ്വന്തം ചിലവില്‍ വന്നു ഒത്തു കൂടുമ്പോള്‍ അവരോടു നന്നായി പെരുമാറുകയെന്നതു-ഇരിപ്പിടമായാലും ഭക്ഷണമായാലും- ഭ്രഷ്ടമഹാബലിയെ സദ്യയും പൂക്കളുമായി സ്വീകരിക്കുന്ന കേരളത്തിന്റെ സാമാന്യമായ ആതിഥൃമര്യാദ മാത്രമാണ്. അതിനെ വിമര്‍ശിക്കുന്നത് മാപ്പില്ലാത്ത കൃതഘ്നതയായേ കാണാനാകൂ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here