എന്താണ് കോഹ്ലി? ബാറ്റിംഗ് വീഴ്ചകള്‍ തുടര്‍ക്കഥ; 19 കളികളിലായി ഒറ്റ സെഞ്ച്വറി പോലുമില്ല

ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ടു റണ്‍സെടുത്ത് പുറത്തായതോടെ വിരാട് കോഹ്ലി വീണ്ടും ആരാധകരെ നിരാശപ്പെടുത്തി.

കോഹ്ലിയുടെ ബാറ്റിംഗ് വീഴ്ചകള്‍ തുടര്‍ക്കഥയാകുന്നതാണ് ആരാധകരെ നിരാശപ്പെടുത്തികൊണ്ടിരിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ വെറും 2 റണ്‍സിനാണ് വിരാട് വീണ്ടും വീണിരിക്കുന്നത്. നടന്നുവരുന്ന ന്യൂസിലാന്റിലെ പരമ്പരകളിലെ ഒരു കളികളിലും വിരാട് ബാറ്റിംഗില്‍ ശോഭിച്ചില്ല. ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ഏകദിന പരമ്പര കൈവിട്ടതിന്റെ മുഖ്യകാരണക്കാരന്‍ കോഹ്ലിയാണെന്ന് കളിവിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ നേടിയ 139 റണ്‍സാണ് അവസാനമായി കോഹ്ലിയുടെ മികച്ച സ്‌ക്കോര്‍. തുടര്‍ന്ന് കളിച്ച 19 കളികളിലൊന്നിലും മൂന്നക്കം കടന്നില്ല. ആകെ 3 തവണയാണ് 50 റണ്‍സ് കടന്നത്.

2014ലാണ് ഇതിന് മുമ്പ് കോഹ്ലിക്ക് ഇതുപോലെ ബാറ്റിംഗ് പരാജയം നേരിടേണ്ടിവന്നത്. 2011ലും ഇതു സംഭവിച്ചു.
ആ വര്‍ഷം ഫെബ്രുവരി മുതല്‍ സെപ്തംബര്‍ വരെ 24 കളികളിലായി ആകെ നേടിയത് ഒരു സെഞ്ച്വറി മാത്രമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News