
അയോധ്യ കേസില്‍ സുപ്രീംകോടതി അനുവദിച്ച 5 ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്. തകര്‍ക്കപ്പെട്ട ബാബറി മസ്ജീദിന് പകരം പുതിയ മസ്ജിദ് നിര്‍മിക്കാന്‍ അനുവദിച്ച ഭൂമിയാണ് സ്വീകരിച്ചത്.
സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് ആണെന്നും അത് പാലിക്കാന്‍ ബാധ്യസ്ഥര്‍ ആയത് കൊണ്ടാണെന്നു ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എന്നതാണ് സുന്നി വഖഫ് ബോര്‍ഡ് അദ്യക്ഷന്‍ സുഫാര്‍ ഫാറൂക്കി പറയുന്നത്. എന്നാല്‍ ഈ 5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ വിവിധ മുസ്ലിം സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴാണ് സുന്നി വഖഫ് ബോര്‍ഡ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഈ മാസം 24ന് ബോര്‍ഡ് യോഗം ചേരുമെന്നും സ്ഥലം ഏറ്റെടുക്കുന്നതായി സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യും. അയോധ്യ അന്തിമ വിധിക്ക് ശേഷം നവംബര്‍ 26ന് നടന്ന ബോര്‍ഡ് യോഗത്തില്‍, സുപ്രീംകോടതി വിധി പിന്തുടരാന്‍ ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ അഞ്ച് ഏക്കര്‍ ബദല്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യം വ്യക്തമാക്കിയില്ല.
ബദല്‍ ഭൂമി സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ ബോര്‍ഡ് അംഗങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നുവെന്ന് ഫാറൂഖി നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുത്തു നല്‍കുമെന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here