ഹരിയാനയില്‍ ബാറുകള്‍ പുലര്‍ച്ചെ ഒരു മണിവരെ തുറക്കും; ബിയര്‍ വില കുറച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകള്‍ ഇനിമുതല്‍ പുലര്‍ച്ചെ ഒരു മണി തുറന്നുപ്രവര്‍ത്തിക്കും.

പ്രവര്‍ത്തനസമയം 1 മണി വരെയാക്കുന്നതോടെ ബാറുടമകള്‍ മണിക്കൂറിന് 10 ലക്ഷം രൂപ അധിക വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കണം. നിലവില്‍ 11 മണിവരെയാണ് ബാറുകളുടെ പ്രവര്‍ത്തനസമയം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്.

ബിയറിന്റെയും വൈനിന്റെയും വില കുത്തനെ കുറയ്ക്കുകയും മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ലൈസന്‍സ് ഫീസില്‍ ഇളവുവരുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാത്തരം മദ്യത്തിന്റെയും എക്സൈസ് ഡ്യൂട്ടിയിലും ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയമങ്ങള്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News