
ശാരീരികമായ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടാകുമ്പോള്‍ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചുവെന്ന മട്ടില്‍ ഉള്‍വലിയുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. അതേസമയം തന്നെ തങ്ങളുടെ പോരായ്മകളെ ഊര്‍ജമാക്കി അവിശ്വസനീയമായി ജീവിതത്തില്‍ മുന്നേറുന്ന ഒട്ടേറെ ആളുകളും നമുക്കിടയിലുണ്ട്.
തങ്ങളുടെ കുറവുകളെ ആത്മവിശ്വാസത്തിന്റെയും പ്രയത്‌നത്തിന്റെയും കരുത്തില്‍ മറികടക്കുന്നവര്‍ എന്നും ലോകത്തിന് അത്ഭുതമാ അത്തരം നിരവധി സംഭവങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകാറുണ്ട്. മനുഷ്യരുടേത് മാത്രമല്ല പക്ഷികളുടേയും മൃഗങ്ങളുടേയുമൊക്കെ വീഡിയോകള്‍ ഇത്തരത്തില്‍ പ്രചരിക്കാറുണ്ട്.
അത്തരമൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്‍ കാലുകളില്ലാത്ത ഒരു നായ തിരക്കുള്ള ഒരു റോഡ് മുറിച്ചുകടക്കുന്ന വീഡിയോ ആണ് ഇത്. ഫുട്പാത്തിനടുത്ത് നിന്ന് ഇരു കാലുകളില്‍ ഉയര്‍ന്ന് നിന്ന് റോഡിലേക്ക് ചാടിയ നായ റോഡ് അനായസമായി മുറിച്ചു കടക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇരുകാലുകളില്‍ ഉയര്‍ന്ന് ചാടി നായ റോഡ് മറികടക്കുന്നത് ചുറ്റുമുള്ളവരെല്ലാം അമ്പരപ്പോടെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
A desire changes nothing…
But determination changes everything 🙏🏼🙏🏼 pic.twitter.com/NlEy6L7iWl— Susanta Nanda IFS (@susantananda3) February 19, 2020
13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുശാന്ദ നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ആഗ്രഹം ഒരു മാറ്റവും വരുത്തില്ല. പക്ഷേ ഇച്ഛാശക്തി സര്‍വതും മാറ്റിമറിക്കും’- എന്ന കുറിപ്പും വീഡിയോക്കൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here