കലാപ ശ്രമവുമായി ആര്‍എസ്എസ്; സര്‍ക്കാര്‍ ഭൂമി കൈയ്യേറി പൂജ നടത്താന്‍ ശ്രമം; തഹസീല്‍ദാര്‍ക്കും മാധ്യമപ്രവര്‍ത്തകനും ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയ്യേറി പൂജ നടത്താന്‍ ആര്‍എസ്എസ് ശ്രമം.

തടയാന്‍ ശ്രമിച്ച തഹസീല്‍ദാരെ ആര്‍എസ്എസ് ഗുണ്ടാസംഘം തള്ളി വീഴ്ത്തി. സ്ഥലത്ത് വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു. തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളം എത്തിക്കാനുള്ള ജല അതോറിറ്റിയുടെ ഭൂമി കൈയ്യേറി പൂജ നടത്താനുള്ള നീക്കം ചെറുത്തപ്പോഴായിരുന്നു സംഘര്‍ഷം.

ജല അതോറിറ്റിക്ക് വാട്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വിട്ട് നല്‍കിയ ഭൂമിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ത്രീകള്‍ അടക്കമുളള സംഘവുമായി എത്തി പൂജ നടത്തിയത്. സര്‍ക്കാരിന്റെ ഭൂമി ജല അതോറിറ്റിക്ക് കൈമാറ്റം ചെയ്യാനുളള ഉത്തരവ് രണ്ട് ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്.

ശിവരാത്രി ദിവസമായതിനാല്‍ സ്ഥലത്ത് പൊങ്കാല നടത്തുമെന്ന് നേരത്തെ തന്നെ അവര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥലത്ത് പൂജ ചെയ്യാനുളള നീക്കം തടയാന്‍ ആണ് എക്‌സിക്യൂട്ടീവ് മജസ്‌ട്രേറ്റ് കൂടിയായ കാട്ടക്കട ലാന്‍സ് അക്വസിക്ഷന്‍ തഹസീല്‍ദാര്‍ മധുസൂധനനും ,പോലീസ് സംഘവും എത്തിയത്.

കൈയ്യേറ്റം ആദ്യമായി പുറംലോകത്തെ അറിയിച്ച ദേശാഭിമാനിയുടെ കാട്ടക്കട ലേഖകന്‍ പിഎസ് പ്രഷീദിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് തഹസീല്‍ദാര്‍ മധുസൂധനനെ കൈയ്യേറ്റം ചെയ്തത്.

വര്‍ഗ്ഗീയ കലാപത്തിനുളള ശ്രമം ആയതിനാല്‍ പോലീസ് സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയതിനും കലാപശ്രമത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം നെയ്യാര്‍ഡാം പോലീസ് കേസെടുത്തു.

40 വര്‍ഷത്തിലേറെയായി അനധികൃതമായി ചെങ്കോട്ടുകോണം മഠം കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ പഴക്കം ചെന്നൊരു അബലം അനധികൃതമായി മഠം അധികാരികള്‍ പണിത് ഉയര്‍ത്തിയിരുന്നു.

ക്ഷേത്രവും അതിന് ചുറ്റും ഉളള നാലേക്കര്‍ ഭൂമിയും തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മഠം നിരവധി തവണ റവന്യു അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഉടമസ്ഥവകാശം തെളിയിക്കുന്ന യാതൊരു രേഖയും ഹാജരാക്കാന്‍ മഠത്തിന്റെ അധികാരികള്‍ക്ക് കഴിഞ്ഞില്ല.

ജല അതോറിറ്റിക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. ഇതോടയാണ് ഭൂമിയില്‍ ബലമായി പ്രവേശിച്ച് പൂജ ചെയ്തത്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇന്ന് അവിടെ കലാപത്തിന് നീക്കം നടത്തിയത് .

അതിനിടെ ഇതേ സ്ഥലത്ത് ജലഅതോറിറ്റി നിര്‍മ്മിക്കാന്‍ ഉദ്യേശിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കരാറുകാരന്‍ തന്നെയാണ് ക്ഷേത്രം പുനരുദ്ധാരണം നടത്തികൊടുത്തത് എന്ന് തെളിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News