റോഡപകടം: കൂടുതല്‍ മരണങ്ങള്‍ ഇന്ത്യയില്‍

വ്യാഴാഴ്ച കേരളം ഞെട്ടിയാണ് ഉണര്‍ന്നത്. 19 പേരുടെ ജീവനാണ് പുലര്‍ച്ചെ കോയമ്പത്തൂര്‍-സേലം ബൈപാസില്‍ അപകടത്തില്‍ പൊലിഞ്ഞത്. ഇവരില്‍ അധികവും ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളികളായിരുന്നു.

ഏറെപ്പേരും ചെറുപ്പക്കാര്‍. റോഡ് സുരക്ഷയില്‍ വളരെ പിന്നിലാണ് നാം. ലോകാരോഗ്യ സംഘടന ഒടുവില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ലോകത്ത് റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടാകുന്ന രാജ്യമാണ് ഇന്ത്യ.

2018ല്‍ മാത്രം ഇന്ത്യന്‍ റോഡുകളില്‍ അവസാനിച്ചത് ഒന്നരലക്ഷം പേരുടെ ജീവിതമാണ്. 199 രാജ്യത്തിന്റെ കണക്കാണ് പരിഗണിച്ചത്. റോഡപകടങ്ങളില്‍ ലോകത്താകെ മരിക്കുന്നവരില്‍ 11 ശതമാനം പേരും ഇന്ത്യയിലാണ്.ഈ കണക്കില്‍ കേരളത്തിന്റെ പങ്കും കുറവല്ല. ഓരോ വര്‍ഷവും അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും കൂടിവരുന്നു. അപൂര്‍വം വര്‍ഷങ്ങള്‍ മാത്രമാണ് അപവാദം. 2018ല്‍ സംസ്ഥാനത്താകെ മരിച്ചത് 4303 പേരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here