‘പാകിസ്താന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥി റിമാന്റില്‍

ഇന്നലെ ബാഗലൂരിവില്‍ നടന്ന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം ഉയര്‍ന്നത് വലിയ വിവാദമായി തുടരുകയാണ്.

ട്വിറ്ററിലും മറ്റ് സാമൂഹ്യ മധ്യമ പ്ലാറ്റ്ഫോമുകളിലും ഇത് ട്രെന്റായി തുടരുകയാണ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യത്തിലുടെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പിന്നില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായെന്ന് ബിജെപിയും പാര്‍ട്ടിയെ അനുകൂലിക്കുന്നവരും ആക്ഷേപിക്കുമ്പോള്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത് കൊണ്ട് ആരും ഹിന്ദുസ്ഥാന്‍ വിരുദ്ധരാകുന്നില്ലെന്നും മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടെന്നും മറ്റൊരു വിഭാഗവും വാദിക്കുന്നു.

സോഷ്യല്‍ മീഡയില്‍ വലിയ വിവാദം സൃഷ്ടിച്ചിരിക്കയാണ് ഇത്. പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച അമുല്യയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ഇവരെ ഈ മാസം 23 വരെ മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News