വിവാഹിതനാകുന്നു, സത്യമാണ്.. പക്ഷെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം: ചെമ്പന്‍ പറയുന്നു

ചെമ്പന്‍ വിനോദിന്റെ പ്രതിശ്രുത വധുവിന്റെ ചിത്രവുമെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം. ഇതിനെതിരെ ചെമ്പന്‍ വിനോദ് തന്നെ രംഗത്തെത്തി.

ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍:

”അടുത്ത മാസം ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്. വിവാഹം വാര്‍ത്തകള്‍ പല മാധ്യമങ്ങളില്‍ വന്നതും ശ്രദ്ധയില്‍ പെട്ടു. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ എന്റെ അറിവോടെ പുറത്തു വന്നതല്ല. ആരോ കാണിച്ച കുസൃതിയാണത്. എന്റെ അറിവോടെയല്ലാതെ പുറത്ത് വന്ന ചിത്രം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ല.”

”വിവാഹ തീയതി സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. എല്ലാം വഴിയേ അറിയിക്കാം. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടായാല്‍ മതി.”-ചെമ്പന്‍ പറഞ്ഞു.

കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് ചെമ്പന്‍ വിനോദിന്റെ വധു.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലെത്തിയത്.

2018 ഗോവ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ട്രാന്‍സ്, ബിഗ് ബ്രദര്‍ എന്നിവയാണ് ചെമ്പന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News