കണ്ടക്ടര്‍ സീറ്റ് മാറ്റിയിരുത്തി; രക്ഷപ്പെടല്‍ വിശ്വസിക്കാനാകാതെ ആന്‍മേരി

യാത്ര തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പ് ജീവിതത്തിലേയ്ക്ക് സീറ്റുമാറിയ ഒരാളുണ്ടായിരുന്നു, അവിനാശിയില്‍ അപകടത്തില്‍ പെട്ട ആ കെഎസ്ആര്‍ടിസി ബസില്‍. കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശിനി ആന്‍മേരി(21).

ഡ്രൈവര്‍ സീറ്റിനു തൊട്ടു പിന്നിലാണ് സീറ്റ് ബുക്ക് ചെയ്തതെങ്കിലും ഡ്രൈവര്‍മാരില്‍ ഒരാളായ ബൈജു ലേഡീസ് സീറ്റു വേണോ എന്ന് ചോദിച്ചാണ് ഇടതു വശത്ത് മധ്യഭാഗത്തുള്ള മറ്റൊരു സീറ്റിലേയ്ക്കു മാറ്റി ഇരുത്തിയത്.അതുകൊണ്ടു മാത്രം ജീവിതത്തിലേയ്ക്കു തിരിച്ചു വന്നതിന്റെ ആശ്വാസത്തിലാണ് ആന്‍മേരിയും കുടുംബാംഗങ്ങളും. എന്നിരുന്നാലും കണ്‍മുന്‍പില്‍ ജീവനുകള്‍ പിടയുന്നതു കണ്ടതിന്റെ ഭീതി ഇപ്പോഴും വിട്ടകന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News