സിനിമാ ചിത്രീകരണത്തിനിടെ 3 പേര്‍ മരിച്ച സംഭവം: ക്രെയിന്‍ ഓപ്പറേറ്റര്‍ ഒളിവില്‍

കമല്‍ ഹാസന്‍ നായകനായ ‘ഇന്ത്യന്‍ 2’ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിനിടെ 3 പേര്‍ മരിച്ച സംഭവത്തില്‍ ഞെട്ടി തമിഴ് സിനിമാ ലോകം. സിനിമാ മേഖലയിലെ താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്നു കമല്‍ ഹാസന്‍ തന്നെ ആവശ്യപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായി.

ഇതിനിടെ, അപകടവുമായി ബന്ധപ്പെട്ട് ക്രെയിന്‍ ഓപ്പറേറ്റര്‍ രാജനെതിരെയും നിര്‍മാതാക്കളായ ലയ്ക പ്രൊഡക്ഷന്‍സിനെതിരെയും പൊലീസ് കേസെടുത്തു. ഓപ്പറേറ്റര്‍ ഒളിവിലാണ്. പരുക്കേറ്റു കില്‍പോക് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള 9 പേരുടെ നില ഗുരുതരമല്ല. അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ, ആര്‍ട് അസിസ്റ്റന്റ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു എന്നിവരാണ് അപകടത്തില്‍ മരിച്ചത്.നസ്രത്ത്‌പെട്ടിലെ ഇവിപി ഫിലിം സിറ്റിയില്‍ ചിത്രീകരണത്തിനിടെ ലൈറ്റിങ് ഒരുക്കുമ്പോള്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News