ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ ലൈംഗീകാരോപണം; മഠത്തില്‍ വച്ച് കടന്നു പിടിച്ചു, അശ്ലീല സംഭാഷണം നടത്തി, ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ ലൈംഗീകാരോപണം.

ഫ്രാങ്കോ പ്രതിയായ പീഡനക്കേസില്‍ സാക്ഷിയായ കന്യാസ്ത്രിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയും പതിനാലാം സാക്ഷിയുമായ കന്യാസ്ത്രീയാണ് മൊഴി നല്‍കിയിരിക്കുന്നത്.

മഠത്തില്‍ വച്ച് ഫ്രാങ്കോ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വീഡിയോ കോളില്‍ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ഫ്രാങ്കോ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്.

ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News