
വനിത ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക് ഉജ്വല വിജയം. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ 17 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 132 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 115 റണ്‍സിന് പുറത്താവുകയായിരുന്നു.
ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ജയിച്ചത്. ഓസീസ് കുതിപ്പിനെ എറിഞ്ഞിട്ട ബൗളര്‍ പൂനം യാദവ് ആണ് പ്ലേയര്‍ ഓഫ് ദി മാച്ച്.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാന്‍, തായ്ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് കളിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here