ഹൃദ്രോഗ വിദഗ്ധന്‍ മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നു; ഒരു മണിക്കുറിനുള്ളില്‍ 88 മില്യണ്‍ ദിര്‍ഹം സമാഹരിച്ച് ദുബായ് ചരിത്രത്തില്‍ ഇടം പിടിച്ചു

പ്രമുഖ ബ്രിട്ടീഷ് ഈജിപ്ത് ഹൃദ്രോഗ വിദഗ്ധനായ പ്രൊഫസര്‍ മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിനായി ഒരു മണിക്കുറിനുള്ളില്‍ 88 മില്യണ്‍ ദിര്‍ഹം സമാഹരിച്ച് ദുബായ് ചരിത്രത്തില്‍ ഇടം പിടിച്ചു.

യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. 40,000 ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയും, 2000 ലധികം ഹൃദയം മാറ്റിവെപ്പ് ശസ്ത്രക്രിയ നടത്തിയ വ്യക്തിയാണ് മഗ്ദി യാക്കൂബ്.

ദുബായ് കൊക്കകോള അറീനയില്‍ തടിച്ച് കൂടിയ പുരുഷാരവങ്ങള്‍ക്കിടയില്‍ നിന്ന് ഈജിപ്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഹൃദയ കേന്ദ്രത്തിന് സഹായം ശൈഖ് മുഹമ്മദ് അഭ്യര്‍ത്ഥിച്ചപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ 44 മില്യണ്‍ ദിര്‍ഹമാണ് (88 കോടി രൂപ) രൂപീകരിക്കാനയത്.

ഇതില്‍ മലയാളികളായ ഇന്ത്യക്കാരായി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി എന്നിവരുമുള്‍പ്പെടുന്നു. 3 മില്യണ്‍ ദിര്‍ഹം വീതമാണ് (6 കോടി രൂപ) ഇരുവരും സ്വദേശികളായ പ്രമുഖരോടൊപ്പം ഈ ഉദ്യമത്തിനായി നല്‍കിയത്. ആകെ സമാഹരിച്ച 44 മില്യണ്‍ ദിര്‍ഹത്തിനോടൊപ്പം 44 മില്യണ്‍ കൂടി സംഭാവന ചെയ്ത് ശൈഖ് മുഹമ്മദ് ആളുകളെ വിസ്മയിപ്പിച്ചു.

ഇതൊടെ ഏറ്റവും ചെറിയ സമയത്തിനുള്ളില്‍ ഒരു ആതുരാലയം പണിയുന്നതിനായി 88 മില്യണ്‍ ദിര്‍ഹം ( 176 കോടി രൂപ) സമാഹരിച്ച് ദുബായ് ലോകത്തിന് മാതൃകയായി. പ്രവര്‍ത്തനം ആരംഭിക്കുന്നതോട് കൂടി വര്‍ഷത്തില്‍ 12,000 ഹൃദയ ശസ്ത്രക്രിയ നടത്തുവാന്‍ കഴിയുന്ന വിധത്തിലാണ് ആശുപത്രി പണിയുന്നത്. ഇതില്‍ 70 ശതമാനം കുട്ടികള്‍ക്കായാണ്. തീര്‍ത്തും സൗജന്യമായാണ് ഈ ആശുപത്രിയില്‍ നിന്നും ചികിത്സ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ഫിഗര്‍ ഓഫ് ഹോപ്പ് വ്യക്തിത്വങ്ങളായി പ്രഖ്യാപിക്കപ്പെട്ട എം എ യൂസുഫലി,സണ്ണി വര്‍ക്കി എന്നിവരുള്‍പ്പെടെയുള്ളവരെ ശൈഖ് മുഹമ്മദ് ചടങ്ങില്‍ വെച്ച് ആദരിച്ചു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ആദരിക്കുന്നതിനായി 2017 ലാണ് അറബ് ഹോപ്പ് മേക്കര്‍ എന്ന ആശയം ശൈഖ് മുഹമ്മദ് പ്രഖ്യപിച്ചത്. 38 രാജ്യങ്ങളില്‍ നിന്നായി 96,000 നാമനിര്‍ദ്ദേശങ്ങളായിരുന്നു 2020 ലെ അറബ് ഹോപ്പ് മേക്കേഴ്‌സില്‍ ലഭിച്ചത്.

ആഫ്രിക്കയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇ. സ്വദേശിയായ അഹമ്മദ് അല്‍ ഫലാസി അറബ് ഹോപ്പ് മേക്കര്‍ അവാര്‍ഡിന് അര്‍ഹനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here