സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണം: എ വിജയരാഘവന്‍

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.സിഎജിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ പ്രതിപക്ഷവും മാധ്യമങ്ങളും സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനകളിലേക്ക് ഒന്നിച്ച് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസ് നീക്കം നാട്ടില്‍ അരാചകത്വം സൃഷ്ടിക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടിയത് അപകടം നിറഞ്ഞ വര്‍ഗീയരാഷ്ട്രീയംവിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണൈന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളുടെ സീറ്റ് മറ്റ് പാര്‍ടി ഏറ്റെടുക്കുന്ന രീതി എല്‍ഡിഎഫിലില്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന വാര്‍ത്ത ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News