കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണത്തിന്റെ 150ാം വാര്‍ഷികം ആചരിച്ചു

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തിന്റെ 150 ആം വാര്‍ഷികം ആചരിച്ചു.തിരുവനന്തപുരത്തുനടന്ന പരിപാടി എസ് രാമചന്ദ്ര പിള്ള ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വരികളാണ് ഈ വായിക്കുന്നത്. ആയിരത്തി എണ്ണൂറ്റി എഴുപതില്‍ പ്രസിദ്ധീകരിച്ച മാനിഫെസ്റ്റോ നൂറ്റി അമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറവും ശ്രദ്ധേയമാണ്. മാനിഫെസ്റ്റോയുടെ നൂറ്റി അന്‍പതാം വാര്‍ഷികം സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്ര പിള്ള ഉദ്ഘാടനം ചെയ്തു.

ആധുനിക ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ലോകത്തേറ്റവും കൂടുതല്‍ വിറ്റഴിച്ച പുസ്തകങ്ങളിലൊന്നും. ഇന്ത്യയില്‍ വര്‍ഗീയ രാഷ്ട്രീയം വേരുമുറുക്കുമ്പോള്‍ മാനിഫേസ്റ്റോയുടെ പ്രാധാന്യം മനസിലാക്കിയാണ് സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നൂറ്റിയന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നത്. തിരുവനന്തപുരത്തു നടന്ന പരിപാടിയില്‍ വി.ശിവന്‍കുട്ടി, അനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News