തടസ്സങ്ങളൊന്നും ബാക്കിയില്ല, കെഎഎസ് ആരംഭിക്കുമെന്ന് നല്‍കിയ വാഗ്ദാനവും പാലിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: ‘തടസ്സങ്ങളെല്ലാം നീക്കി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ആരംഭിക്കുമെന്ന് ഈ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചെന്ന്’ മുഖ്യമന്ത്രി പിണറായി വിജയന്‍.

2018-ല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ചതിനു ശേഷം നടത്തുന്ന ആദ്യത്തെ പരീക്ഷയാണിത്’. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും ജനകീയതയും വളര്‍ത്തുക എന്നതാണ് കെഎഎസിലൂടെ ലക്ഷ്യമിടുന്നതെന്നും, നമ്മുടെ ഭരണനിര്‍വഹണ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാല്‍വയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു.

ഏതാണ്ട് 4 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാനത്തെ 1535 കേന്ദ്രങ്ങളിലായി കെഎഎസിന്റെ പ്രാഥമിക പരീക്ഷ ശനിയാഴ്ച്ച എഴുതാന്‍ പോവുകയാണ്. രണ്ടു പേപ്പറുകള്‍ അടങ്ങിയ പ്രാഥമിക പരീക്ഷ, രാവിലെയും ഉച്ചയ്ക്കും രണ്ടു ഘട്ടമായാണ് നടത്തുന്നത്.

ചരിത്രവും ശാസ്ത്രവും സമകാലിക സംഭവങ്ങളും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിവും, ഭാഷനൈപുണ്യവും പരിശോധിക്കാന്‍ ഉതകുന്ന തരത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഫലം അറിവായതിനു ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയിലേതുപോലെ മെയിന്‍സ് പരീക്ഷയും അഭിമുഖവുമുള്‍പ്പെടെയുള്ള അടുത്ത ഘട്ടങ്ങളിലേയ്ക്ക് കടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News