കെഎഎസ്; ആദ്യബാച്ചിനുള്ള പ്രാഥമിക പരീക്ഷ ഇന്ന് നടക്കും

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ ആദ്യബാച്ച് തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. 1534 കേന്ദ്രങ്ങളിലായി 4,00,014 പേരാണ് പരീക്ഷ എഴുതുന്നത്. രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമായിട്ടാണ് പരീക്ഷ നടക്കുക. പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിറ്റ് മുൻപാകും ഉദ്യോഗാർത്ഥികളെ ഹാളിൽ പ്രവേശിപ്പിക്കുക.

സംസ്ഥാനത്ത് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളാണുള്ളത്. ആദ്യപേപ്പറിന്‍റെ പരീക്ഷ രാവിലെ 10-നും രണ്ടാം പേപ്പറിന്‍റേത് ഉച്ചയ്ക്ക് 1.30-നും ആരംഭിക്കും. പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിറ്റ് മുൻപാകും ഉദ്യോഗാർത്ഥികളെ ഹാളിൽ പ്രവേശിപ്പിക്കുക. വൈകിയെത്തുന്നവരെ പരീക്ഷ എ‍ഴുതിപ്പിക്കില്ല.

രാവിലത്തെ പരീക്ഷ എ‍ഴുതാത്തവർക്ക് ഉച്ചയ്ക്കുള്ള പരീക്ഷയും എ‍ഴുതാൻ സാധിക്കില്ല. പരീക്ഷ നടക്കുന്ന1534 കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണമുണ്ട്. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസൽ, ബോൾപോയിന്‍റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ അനുവദിക്കൂ.

മൊബൈൽഫോൺ, വാച്ച്, പഴ്‌സ് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കൾ പരീക്ഷാകേന്ദ്രത്തിലെ ക്ലോക്ക്‌റൂമിൽ സൂക്ഷിക്കണം. ഉദ്യോഗാർഥിയെ മാത്രമേ പരീക്ഷാകേന്ദ്ര വളപ്പിനുള്ളിൽ പ്രവേശിപ്പിക്കൂ. പ്രാഥമിക പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കും.

നിശ്ചിതമാർക്ക് നേടുന്നവർക്ക് വിവരണാത്മക രീതിയിൽ മുഖ്യപരീക്ഷ നടത്തും. ജൂൺ – ജൂലൈ മാസത്തിലാകും ആ പരീക്ഷ നടക്കുക. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി അഭിമുഖം നടത്തി നവംബർ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയാണ് പി എസ് സി ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News