കേരള കർഷകസംഘം 26-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കൊല്ലത്തിന്റെ സമരഭൂമിയിൽ ആവേശംനിറച്ച്‌ കേരള കർഷകസംഘം 26-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു.

കന്റോൺമെന്റ് മൈതാനിയിലെ ടി പി ബാലകൃഷ്‌ണൻ നായർ നഗറിൽ ആയിരങ്ങളെ സാക്ഷിയാക്കി സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ്‌ പതാക ഉയർത്തിയത്‌. ഓൾ ഇന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള 10ന്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

സമ്മേളനം കർഷക സമരത്തിന് ശക്തിപകരുമെന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു. കയ്യൂർ സമരഭൂമിയിൽനിന്ന്‌ കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പതാകയും കല്ലറ പാങ്ങോട്‌ വിപ്ലവ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ എസ്‌ കെ ശ്രീജയുടെ നേതൃത്വത്തിൽ കൊടിമരവും പുന്നപ്ര – വയലാറിലെ രക്തസാക്ഷികളുടെ ഭൂമികയിൽനിന്ന്‌ ജി ഹരിശങ്കറുടെ നേതൃത്വത്തിൽ ദീപശിഖയും സമ്മേളന നഗരിയിലേക്ക്‌ എത്തിച്ചു.

ഇവ ബേബിജോൺ, സി ബാൾഡുവിൻ, എസ്‌ സുദേവൻ എന്നിവർ ഏറ്റുവാങ്ങി. പതാക ഉയർത്തൽ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻ നായർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്‌ണൻ തുടങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ 530 പ്രതിനിധികൾ ഉൾപ്പെടെ 625 പേർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News