
മാതൃഭാഷാ ദിനത്തോടനുമ്പന്ധിച്ച് മലയാളം പള്ളിക്കൂടത്തിന്‍റെ പ്രത്യേക ക്ലാസ് നടന്നു. മാതൃഭാഷാദിനത്തോടനുബന്ധിച്ച് ബസ്സ്റ്റാന്‍റിലാണ് ക്ലാസ് നടന്നത്.
കുട്ടികളെ പഠിപ്പിക്കാനായി അടൂര്‍ ഗോപാല കൃഷ്ണനും എത്തിയിരുന്നു.പതിവു പോലെതന്നെ ആര്‍പ്പുവിളികളോടെയാണ് മാതൃഭാഷാ ദിനത്തിലും മലയാളം പള്ളിക്കൂടത്തിലെ ക്ലാസുകള്‍ ആരംഭിച്ചത്
മാതൃഭാഷാ ദിനമായതിനാല്‍ സ്ഥലങ്ങളുടെ പേരുകളാണ് മലയാളം പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചത്. അതിനായി തിരഞ്ഞെടുത്തത്
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ും. പഠനം അനുഭവിചറിയുക എന്നതാണ് മലയാളം പള്ളിക്കൂടത്തിലെ രീതി. പഠനത്തിനു മുന്നോടിയായി മാതൃഭാഷാ പ്രതിജ്ഞയും കുട്ടികള്‍ ചൊല്ലി. സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ കുട്ടികളോടൊപ്പം മാതൃഭാഷാ ദിനത്തില്‍ സമയം ചെലവിട്ടു.
കുട്ടികള്‍ക്കും പള്ളിക്കൂടത്തിലെ പാഠങ്ങള്‍ പ്രിയപ്പെട്ടതാണ്. മലയാളം കൃത്യമായി പഠിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. മലയാളത്തിന്‍റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് മലയാളം പള്ളിക്കൂടം നല്കുന്നത്. മാതൃഭാഷാ ദിനത്തിന്‍റെ ചരിത്രവും സ്ഥലങ്ങളിളുടെ കൃത്യമായ പേരും പഠിച്ചാണ് കുട്ടികള്‍ മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here