അവിനാശി അപകടം; ഇന്ന് റിപ്പോര്‍ട്ട് കൈമാറും

അവിനാശി അപകടത്തെക്കുറിച്ച് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ ടി ഒ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ഗതാഗത കമ്മീഷണർക്ക് കൈമാറും.

കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അപകട സ്ഥലത്തെ വിശദപരിശോധനയ്ക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

അപകടത്തെകുറിച്ച് കെ എസ് ആർ ടിസി നടത്തുന്ന അന്വേഷണത്തിനും തുടക്കമായി. തിങ്കളാഴ്ച അവിനാശിയിൽ നിന്ന് പരിശോധനയ്ക്കായി ബസ് ഏറ്റെടുക്കും.

ലോറി ഡ്രൈവർ ഹേമരാജിനെ ഇന്നലെ തിരുപ്പൂർ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തമിഴ്നാട് പൊലീസ് ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News