കേരള അഡ്‌മിനിസ്ടേറ്റീവ്‌ സർവീസ്; 3.84 ലക്ഷം പേർ ഇന്ന്‌ പരീക്ഷ എഴുതും

കേരള അഡ്‌മിനിസ്ടേറ്റീവ്‌ സർവീസിലേക്ക്‌ വാതിൽ തുറന്ന്‌ ശനിയാഴ്‌ച പ്രാഥമികപരീക്ഷ. 1534 കേന്ദ്രങ്ങളിലായി 3.84 ലക്ഷം പേർ പരീക്ഷയെഴുതും. പകൽ 10ന്‌ ഒന്നാം പേപ്പറും 1.30ന്‌ രണ്ടാം പേപ്പറും പരീക്ഷ ആരംഭിക്കും. ഒഎംആർ രീതിയിലുള്ള പരീക്ഷയ്‌ക്ക്‌ അരമണിക്കൂർമുമ്പ്‌ ഉദ്യോഗാർഥികൾ ഹാളിലെത്തണം.

അഡ്‌മിഷൻ ടിക്കറ്റ്‌, തിരിച്ചറിയൽ രേഖ, ബോൾ പോയിന്റ് പേന (നീല/കറുപ്പ്) എന്നിവ മാത്രമേ പരീക്ഷാഹാളിൽ അനുവദിക്കൂ.

മൂന്ന്‌ സ്‌ട്രീമുകളിലായി 5.76 ലക്ഷം പേർ അപേക്ഷിച്ചതിൽ 4,00,014 പേർ പരീക്ഷയെഴുതാൻ സമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതിൽ 3,84,661 പേർ അഡ്‌മിഷൻ ടിക്കറ്റ്‌ ഡൗൺലോഡ്‌ ചെയ്‌തു.

വ്യക്തമായ കാരണമില്ലാതെ പരീക്ഷയ്‌ക്ക്‌ ഹാജരാകാതിരിക്കുന്നത് ഗൗരവത്തോടെ കാണുമെന്ന്‌ പിഎസ്‌സി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News