
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിൽ പ്രതിരോധം, ഭീകരവിരുദ്ധ നടപടികൾ, ബൗദ്ധികസ്വത്തവകാശം, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളിലായി അഞ്ച് കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചേക്കും. നാവികസേനയ്‌ക്കായി 24 എംഎച്ച് 60 സീഹോക് ഹെലികോപ്‌റ്റര്‍ വാങ്ങും. 260കോടികോടി ഡോളറിന്റേതാണ് കരാര്‍.
800 ദശലക്ഷം ഡോളറിന് ആറ് എഎച്ച് 64ഇ അപ്പാച്ചെ ഹെലികോപ്‌റ്ററും വാങ്ങും. യുഎസ് ആണവക്കമ്പനിയായ വെസ്റ്റിങ്‌ഹൗസിൽനിന്ന് 1100 മെഗാവാട്ട് ശേഷിയുള്ള ആറ് ആണവറിയാക്ടർ വാങ്ങുന്ന കരാറിലും ഒപ്പുവയ്‌ക്കും. ആന്ധ്രയിലെ കൊവ്വാഡയിൽ ആണവനിലയം സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ആണവോർജ കോർപറേഷൻ (എൻപിസിഐഎൽ) കരാറിൽ ഒപ്പുവയ്‌ക്കും.
ഭീകരവിരുദ്ധത, ഇന്തോ– പസഫിക്, ബഹിരാകാശം, ആണവമേഖല എന്നീ വിഷയങ്ങളിൽ സംയുക്ത പ്രസ്‌താവനയുമുണ്ടാകും.
അടുത്തയാഴ്ച അഹമ്മദാബാദില്‍ വരുമ്പോള്‍ 22 കിലോമീറ്റര്‍ റോഡ് ഷോയ്‌ക്ക് ഒരുകോടി പേരെ അണിനിരത്താമെന്ന് മോഡി ഉറപ്പുനല്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ട്രംപിനെ സ്വീകരിക്കാൻ പ്രധാനവീഥിക്ക് ഇരുവശവുമായി പരമാവധി ഒരു ലക്ഷംപേര്‍ മാത്രമേ ഉണ്ടാകൂവെന്നാണ് കഴിഞ്ഞദിവസം അഹമ്മദാബാദ് മുനിസിപ്പല്‍ കമീഷണര്‍ അറിയിച്ചത്.
കഴിഞ്ഞദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍, ഗുജറാത്തില്‍ സ്വീകരണത്തിന് 70 ലക്ഷം പേര്‍ ഉണ്ടാകുമെന്ന് മോദി അറിയിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇത് ഒരു കോടിയായി.
സ്‌റ്റേഡിയത്തിലേക്കുള്ള വഴിയിൽ ഒരു കോടിയോളമാളുകൾ തന്നെ സ്വീകരിക്കാൻ എത്തുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദില്‍ ജനസംഖ്യ 80 ലക്ഷത്തോളം മാത്രമാണ്.
ഇതിനിടെ, ഫെയ്‌സ്‌ബുക്കിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതിന് സുക്കർബർഗ് മൂന്നാഴ്‌ച മുമ്പ് തന്നെ അഭിനന്ദിച്ചതായി ട്രംപ് അവകാശപ്പെട്ടു. താൻ ഇതിന് മോദിയെ അഭിനന്ദിച്ചതായും ട്രംപ് പറഞ്ഞു. 150 കോടിയോളം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന മോദിക്ക് അതിന്റെ ആനുകൂല്യമുണ്ടെന്നും എന്നാൽ താൻ 35 കോടിയോളം ജനങ്ങളെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here