താളം തെറ്റി മോദി സർക്കാരിന്റെ തൊഴിൽദാന പദ്ധതി; തൊഴിലവസരങ്ങൾ കുത്തനെ ഇടിഞ്ഞു

നരേന്ദ്ര മോദി സർക്കാരിന്റെ സുപ്രധാന തൊഴിൽദാന പദ്ധതി താളം തെറ്റി. പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ്‌ ജനറേഷൻ പ്രോഗ്രാം (പിഎംഇജിപി), ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ അർബൻ ലൈവ്‌ലിഹുഡ്‌ മിഷൻ (ഡിഎവൈ–എൻയുഎൽഎം) എന്നീ പദ്ധതികളിൽ കടുത്ത ഇടിവ്.

2018–19ൽ 5.9 ലക്ഷമായിരുന്ന തൊഴിലവസരങ്ങൾ 2019–20ൽ (2019 ഡിസംബർ 31വരെ) 2.6 ലക്ഷമായി ഇടിഞ്ഞു.

അധികാരമേറ്റശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴിൽദാന നിരക്കാകും മാർച്ചിൽ രേഖപ്പെടുത്തുകയെന്ന്‌ കേന്ദ്ര തൊഴിൽമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കി.

ഡിഎവൈ–എൻയുഎൽഎമ്മിനുകീഴിൽ നൈപുണ്യം നേടിയവരിൽ 44,000 പേർക്കാണ്‌ ഈ സാമ്പത്തികവർഷം ജനുവരി 27 വരെ തൊഴിൽ നൽകിയത്‌.

2018-19ൽ 1.8 ലക്ഷം തൊഴിൽ നൽകിയിരുന്നു. ഗുജറാത്തിലും മധ്യപ്രദേശിലുമാണ്‌ ഏറ്റവും കൂടുതൽ തൊഴിൽനഷ്ടം. ജമ്മു കശ്‌മീർ, അസം സംസ്ഥാനങ്ങളിലാണ്‌ ഏറ്റവും കൂടുതൽ ഇടിവുണ്ടായത്‌.

ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജനയ്‌ക്കുകീഴിലുള്ള പരിശീലനവും തൊഴിൽലഭ്യതയും ഇടിഞ്ഞു. 2018–19ലും 2019–20ലും പരിശീലനം നേടിയവരുടെ എണ്ണം യഥാക്രമം 2.4 ലക്ഷത്തിൽനിന്ന്‌ 1.74 ലക്ഷമായും ജോലി ലഭിച്ചവരുടെ എണ്ണം 1.35 ലക്ഷത്തിൽനിന്ന്‌ 1.1 ലക്ഷമായും കുറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News