അവിനാശി അപകടം: പൂര്‍ണ്ണ ഉത്തരവാദിത്വം കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്ക്; അപകട കാരണം ടയര്‍ പൊട്ടിയല്ലെന്ന് മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: അവിനാശി അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.

ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ അപകട കാരണം ടയര്‍ പൊട്ടിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെയ്‌നര്‍ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണനയിലുണ്ട്. ഫെബ്രുവരി 25ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്‌നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News