സുരേന്ദ്രനെ ബഹിഷ്‌കരിച്ച് നേതാക്കള്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കുമ്മനവും എംടി രമേശും ശോഭയും; യുദ്ധം മുറുകുന്നു, പരസ്യപോര്

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍.

കുമ്മനം രാജശേഖരന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.

സുരേന്ദ്രന് കീഴില്‍ ഭാരവാഹികളാകാന്‍ താല്‍പര്യമില്ലെന്ന് എംടി രമേശും, എഎന്‍ രാധാകൃഷ്ണനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നീണ്ട മൂന്ന് മാസത്തെ പലതലങ്ങളിലുളള ആലോചനകള്‍ക്ക് ശേഷമാണ് കേന്ദ്ര നേതൃത്വം പുതിയ അദ്ധ്യക്ഷനെ തീരുമാനിച്ചത്.

വി മുരളീധരന്റെ അടുത്ത അനുയായിയായ കെ സുരേന്ദ്രനെ പ്രസിഡന്റി ആക്കിയതോടെയാണ് കൃഷ്ണദാസ് പക്ഷം തുറന്ന പോരിലേക്ക് നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News