ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കണം; എസ്.രാമചന്ദ്രന്‍ പിള്ള

ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസ്സാന്‍ സഭ വൈസ് പ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കൊല്ലത്ത് കര്‍ഷക സംഘം സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു എസ്.ആര്‍.പി.

രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചാണ് സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. കാര്‍ഷിക രംഗത്ത് ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസ്സാന്‍ സഭ വൈസ് പ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പിള്ള പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.

ശാസ്ത്രീയവും യന്ത്രവല്‍കൃത കൃഷി രീതികളും സ്വീകരിച്ച് പുതുതലമുറക്ക് കൃഷി ആഹ്ലാദകരമായി ചെയ്യാനുള്ള സാധ്യത തേടണമെന്നും എസ്.ആര്‍.പി.പറഞ്ഞു. കാര്‍ഷിക,വെറ്റിനറി,മത്സ്യ,സര്‍വ്വകലാശാലകളും ഉണ്ടെങ്കിലും ഇവ തമ്മില്‍ ഏകോപനമില്ല.കൃഷി ചിലര്‍ക്ക് വീട്ടു വളപ്പിലെ ഹോബി മത്രമായി ചുരുങുന്നത് ഗൗരവത്തോടെ കാണണമെന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ഭൂമികളെ തുണ്ടു തുണ്ടുകളാക്കി മാറ്റിയതും കൃഷിക്ക് ഭീഷണിയായി അതിനെ അതിജീവിക്കണമെന്നും എസ്.ആര്‍.പി ചൂണ്ടികാട്ടി.കര്‍ഷക സംഘം ദേശീയ നേതാക്കളായ അശോക് ധാവളാ,ഹനന്‍മുള്ള തുടങിയവര്‍ പങ്കെടുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here