കുറഞ്ഞ മുതല്‍മുടക്കില്‍ വന്‍ലാഭം; അങ്ങനെയൊരു വിളയുണ്ട് കേരളത്തില്‍

കുറഞ്ഞ മുതല്‍മുടക്കില്‍ ലാഭം നേടാവുന്ന ഒരു വിളയുണ്ട് കേരളത്തില്‍. അത് വെറ്റില കൃഷിയാണ്. പ്രളയം തകര്‍ത്തെറിഞ്ഞ മലയോര മേഖലകളില്‍ വെറ്റില കൃഷി വീണ്ടും സജീവമാകുകയാണ്.

ഏറ്റവും ചെലവ് കുറവും അല്‍പ്പം ശ്രദ്ധയും നല്‍കിയാല്‍ മികച്ച വരുമാനം വെറ്റിലകൃഷിയിലൂടെ കര്‍ഷകനെ തേടിയെത്തും. കൂടാതെ വെറ്റില കൃഷി വീടിന് ഐശ്വര്യം നല്‍കുമെന്നാണ് കര്‍ഷകരുടെ വിശ്വാസം. ആഴ്ചയില്‍ 3000 രൂപ മുതല്‍ 4000 രൂപ വരെ വരുമാനം ലഭിക്കുമെന്നതാണ് വെറ്റില കൃഷിയുടെ പ്രത്യേകത.

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മോഹനനും പ്രസാദും വെറ്റില കൃഷി തുടങ്ങിയിട്ട് 30 വര്‍ഷത്തിലധികമായി. പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇവര്‍ കൃഷി ചെയ്തു വരുന്നത്. ഇവരെ പോലെ നിരവധി കര്‍ഷകരാണ് പ്രളയം തകര്‍ത്തെറിഞ്ഞ വെറ്റില കൃഷിയെ വീണ്ടും ജീവിതത്തിന്റെ ഭാഗമായി കൂട്ടി പ്രതീക്ഷ വെച്ചുപിടിപ്പിക്കുന്നത്.

വലിയ മുതല്‍മുടക്കിലാതെ എളുപ്പത്തില്‍ ആദായം ലഭിക്കുമെന്നതാണ് ഈ കൃഷിരീതിയുടെ സവിശേഷത. ചാണകം, പച്ചില വളങ്ങള്‍ എന്നിവയ്ക്ക് പുറമേ കൃഷി ഓഫീസര്‍ നിര്‍ദേശിക്കുന്ന വളങ്ങളും വെറ്റില കൃഷിയ്ക്ക് അനുയോജ്യമായി ഉപയോഗിക്കാം.

കുറഞ്ഞ സ്ഥലം മതി വെറ്റില കൃഷിയ്ക്ക് എന്നതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ ഇപ്പോള്‍ ഈ കൃഷിരീതിയിലേക്ക് തിരിയുകയാണ്. എല്ലാം കൃഷികള്‍ക്കും മുന്നിലാണ് വെറ്റില കൃഷിയുടെ സ്ഥാനമെന്നതും ഈ കൃഷിയുടെ മാറ്റ് പതിന്മടങ്ങായി തിളങ്ങി നില്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News