കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി; കണ്ണൂരില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വെടിയുണ്ടകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: കൊല്ലം കുളത്തുപ്പുഴയില്‍ നിന്നും കണ്ണൂര്‍ കിളിയന്തറയില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കൊല്ലം കുളത്തുപ്പുഴ പത്തടി പാലത്തിനു സമീപം കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. നാട്ടുകാരാണ് വെടിയുണ്ടകളെ കുറിച്ച് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് 14 വെടിയുണ്ടകള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കുളത്തുപ്പുഴ സ്റ്റേഷനില്‍ എത്തിച്ചു.

കണ്ണൂര്‍ കിളിയന്തറയില്‍ നിന്നും ആറു പാക്കറ്റുകളിലായി കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 60 വെടിയുണ്ടകളാണ് കര്‍ണാടക അര്‍ത്തി ചെക്ക്‌പോസ്റ്റില്‍ നിന്നും എക്‌സൈസ് സഘം പിടിച്ചെടുത്തത്. നാടന്‍ തോക്കില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വെടിയുണ്ടകളാണിതെന്ന് പൊലീസ് പറഞ്ഞു. തില്ലങ്കേരി സ്വദേശി പ്രമോദ് പിടിയിലായി.

രണ്ട് 7.2 എംഎം വെടിയുണ്ടകളും, 303 മായി സാമ്യമുള്ള വിഭാഗത്തിലെ 12 എണ്ണവുമാണ് കണ്ടെത്തിയത്. 7.62 എംഎം എസ്.എല്‍.ആര്‍ എകെ 47 ലും ഉപയോഗിക്കും. ഉപയോഗിക്കും.അതേ സമയം 303 ചെയിന്‍ ബോര്‍ സെല്‍ഫ് ലോഡിംങ്, ബോള്‍ട്ട ആക്ഷന്‍ റൈഫിളുകളിലും ഉപയോഗിക്കാറുണ്ട്. ടിപ്പര്‍ ലോറി തൊഴിലാളികളാണ് മലയാളം പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. കൊട്ടാരക്കരയില്‍ നിന്നും ബാലസ്റ്റിക്ക് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധിക്കും. വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്നും കാണാതായ വെടിയുണ്ടകളുടെ പട്ടികയില്‍ പെട്ടതാണോ കുളത്തുപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകളെന്ന് പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here