റാങ്ക്പട്ടിക നവംബര്‍ 1ന്; കെഎഎസ് പരീക്ഷ അവസാനിച്ചു

തിരുവനന്തപുരം: ഇന്ന് രാവിലെ മുതല്‍ നടന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) പരീക്ഷ അവസാനിച്ചു.രാവിലെ 10നും ഉച്ചയ്ക്ക് 1.30 നുമായി രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടന്നത്.ഉച്ചയ്ക്ക് നടന്ന പരീക്ഷ കൂടുതല്‍ എളുപ്പമായിരുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. . സംസ്ഥാനത്തുടനീളം 1535 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്

പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിച്ചേക്കും. നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് ജൂണിലോ ജൂലൈയിലോ വിവരണാത്മകരീതിയില്‍ മുഖ്യപരീക്ഷ നടത്തും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അഭിമുഖം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം. കഴിഞ്ഞവര്‍ഷം കേരളപ്പിറവിദിനത്തിലാണ് കെഎഎസ് പരീക്ഷയുടെ വിജ്ഞാപനം പിഎസ്സി പുറപ്പെടുവിച്ചത്.

പരീക്ഷാകേന്ദ്രങ്ങളില്‍ പൊലീസിന്റെ സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ സെന്ററിലും പിഎസ്സി പ്രതിനിധികളോ ചുമതലപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നു. പിഎസ്സി ഡെപ്യൂട്ടി സെക്രട്ടറിമാര്‍ മുതല്‍ സെക്രട്ടറിമാര്‍ വരെയുള്ളവര്‍ നിരീക്ഷകരാണ്. പ്രത്യേക സ്‌ക്വാഡുകളും പരീക്ഷാകേന്ദ്രങ്ങളിലുണ്ടായിരുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News