നിര്‍ബന്ധിച്ചു കടയടപ്പിക്കുന്നവര്‍ ആര്‍എസ്എസിന്റെ വിഭജന രാഷ്ട്രീയത്തോട് ഒത്തു കളിക്കുന്നവര്‍; മതനിരപേക്ഷ ബദലാണ് ആവശ്യം: മുഹമ്മദ് റിയാസ്

കൊച്ചി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഇത്തരത്തില്‍ കടകളടപ്പിക്കുന്നവര്‍ അറിഞ്ഞും അറിയാതെയും ആര്‍എസ്എസ്സിന്റെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഏജന്‍സി പണിയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് റിയാസ് പറഞ്ഞു.

യോജിച്ച പ്രക്ഷോഭത്തിനിടയില്‍ നുഴഞ്ഞ് കയറി എല്ലാവര്‍ക്കും ഏറ്റു വിളിക്കാന്‍ ആവാത്ത മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും ആരുടെയെങ്കിലും ക്യാമ്പയിന്‍ പൊളിക്കാന്‍ എന്ന പേരില്‍ നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുന്നതും ‘മോഡിമാര്‍’ ആഗ്രഹിക്കുന്ന വിഭജന രാഷ്ട്രീയത്തിലേക്ക് നാടിനെ എത്തിക്കുവാന്‍ മാത്രമേ സഹായിക്കൂ

മതവിശ്വാസികളില്‍ ഭൂരിപക്ഷവും സംഘടനകളും സമരത്തെ ഭിന്നിപ്പിക്കുവാന്‍ തീവ്രവാദ ചിന്തഗതിക്കാരുടെ ആശയത്തെ തള്ളിക്കളഞ്ഞത് ആവേശകരമാണ്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടക്കാന്‍ പറയുന്നവരും കട അടച്ചസ്ഥലങ്ങളില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ കട എന്നപേരില്‍ പുതിയത് തുറക്കുവാന്‍ ശ്രമിക്കുന്നവരും പരസ്പരം വളമായി ഇരു വര്‍ഗ്ഗീയതയെയും വളര്‍ത്തുകയാണ്. ഇവിടെ മതനിരപേക്ഷത കൊണ്ട് ബദല്‍ തീര്‍ക്കലാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും റിയാസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like