ഹെെവേ പൊലീസിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ഹെെവേ പൊലീസിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അവിനാശിയിലെ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഡി.ജി.പി ലോക് നാഥ് ബെഹ്റയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

ജില്ലാ പോലീസ് മേധാവിമാരും ട്രാഫിക് എസ്.പി മാരും ഹൈവേ പൊലീസിന്‍റെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തണമെന്നാണ് ഡി.ജി.പിയുടെ പുതിയ നിര്‍ദേശം. കൂടാതെ റേഞ്ച് ഡി.ഐ.ജിമാര്‍ സോണല്‍ ഐ.ജിമാര്‍ ക്രമ സമാധാന എ.ഡി.ജിപിമാരും ഹൈവേ പൊലീസിന്‍റെ പ്രവര്‍ത്തനം വിലയിരുത്തണം.

ഇത്തരമൊരു പരിശോധന നടക്കുന്നില്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് . ജില്ലാ പൊലീസ് മേധാവിമാരുടെ പ്രധാനപ്പെട്ട ചുമതലകളില്‍ ഒന്നാണ് ഹൈവേ പൊലീസ് മാനേജ്മെന്‍റ്. ഹൈവേ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെ വിലയിരുത്തേണ്ട ചുമതല ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ്.

രാത്രി വൈകി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഉള്‍പ്പെടെ കുറയ്ക്കാന്‍ ഇത്തരം നിരീക്ഷണവും ഏകോപനവും സഹായിക്കും. ഉത്തരവില്‍ സ്വീകരിച്ച നടപടി 15 ദിവസത്തിനകം അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News