യൂത്ത് തിയേറ്റർ ഓഫ് ഫെസ്റ്റിനു സമാപനമായി

യൂത്ത് തിയേറ്റർ ഓഫ് ഫെസ്റ്റിനു സമാപനമായി. തിരുവനന്തപുരത്തുവച്ചു നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള യുവജന ക്ഷേമ ബോര്‍ഡാണ് നാടകോത്സവം സംഘടിപ്പിച്ചത്.

സമൂഹത്തിന്റെ പുരോഗതിയ്ക്കായി ശക്തമായ ശബ്ദ്ദ മുയർത്തുന്ന കലാരൂപമാണ് നാടകങ്ങൾ. നാടകത്തിന്‍റെ ശബ്ദങ്ങള്‍ യുവാക്കളുടെ ശബ്ദമാക്കി മാറ്റുക എന്ന ലക്ഷയത്തോടെയാണ് കേരള യുവജന ക്ഷേമബോര്‍ഡ് സംസ്ഥാനതലത്തില്‍ നാടകോത്സവം സംഘടിപ്പിച്ചത്. നാടകോത്സവത്തിന്‍റെ സമാപനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ രാഷ്ട്രീയം പങ്കുവയ്ച്ച ലിബ്എന്ന നാടകം ഒന്നാം സ്ഥാനം കരസ്തമാക്കി. ആകെ പതിമൂന്ന് നാടകങ്ങളാണ് മേളയിലുണ്ടായിരുന്നത്. നവോത്ഥാന മൂല്യങ്ങളുടെ ശബ്ദങ്ങളാണ് മേളയിലേ ഭൂരിഭാഗം നാടകങ്ങളും പങ്കുവയ്ച്ചത്. പുതുമയാര്‍ന്ന ശൈലികളാല്‍.

നാടകങ്ങളും പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. നടന്‍പ്രേംകുമാര്‍, പ്രമോദ് പയ്യന്നൂര്‍ അടക്കമുള്ള നിരവധി കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News