കഞ്ചിക്കോട് പെപ്സി ഉത്പാദന കേന്ദ്രത്തിലെ കരാർ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടരും

കഞ്ചിക്കോട് പെപ്സി ഉത്പാദന കേന്ദ്രത്തിന് മുന്നിൽ കരാർ തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടരും.
കരാർ തൊഴിലാളികളുമായി മാനേജ്മെൻ്റ് നടത്തിയ ചർച്ച പരാജയപ്പെട്ടു.

ഫെബ്രവരി 7 മുതലാണ് വേതന വർധനവ് ആവശ്യപ്പെട്ട് സമരം 240 കരാർ തൊഴിലാളികൾ അനിശ്ചിത കാല സമരം തുടങ്ങിയത്. കമ്പനിയിൽ കെട്ടിക്കിടക്കുന്ന ഉല്പന്നങ്ങൾ പൊലീസ് സംരക്ഷണയിൽ നീക്കം ചെയ്യാൻ മാനേജ്മെൻറ് നടപടി തുടങ്ങി.

കഞ്ചിക്കോട്ടെ വരുൺ ബീവറേജസിന് മുന്നിലാണ് കരാർ തൊഴിലാളികളുടെ അനിശ്ചിതകാല സമരം നടക്കുന്നത്. വേതനത്തിൽ 245 രൂപ വർധിപ്പിക്കണമെന്നാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.

സമരമവസാനിപ്പിച്ച് ജോലിക്ക് കയറിയാൽ മാത്രമേ വേതന വർധനവ് നടപ്പിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന നിലപാടാണ് തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിൽ മാനേജ്മെൻ്റ് എടുത്തത്. എന്നാൽ വേതന വർധനവിനു ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

കമ്പനിയുടെ തൊഴിലാളി വിരുദ്ധ സമീപനത്തിനെ സമരം ശക്തമാക്കാനാണ് തീരുമാനം. കരാർ തൊഴിലാളികളുടെ സമരത്തിന് പിന്തുണ അറിയിച്ച് സ്ഥിര ജീവനക്കാരും പണിമുടക്കിയതോടെ കമ്പനിയിൽ ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്.

കമ്പനിയിൽ കെട്ടിക്കിടക്കുന്ന ഉല്പന്നങ്ങൾ നീക്കാൻ ഹൈക്കോടതിയിൽ നിന്നും കമ്പനി അനുകൂല ഉത്തരവ് നേടിയിട്ടുണ്ട്. പൊലീസ് സംരക്ഷണയിൽ ഉത്പന്നങ്ങൾ നീക്കി തുടങ്ങി. ഇത് തടസ്സപ്പെടുത്തേണ്ടെന്നാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News