കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സുരക്ഷ അവഗണിക്കാതെ കെഎസ്ആർടിസി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും യാത്രക്കാരുടെ സുരക്ഷ അവഗണിക്കാതെ കെ എസ് ആർ ടി സി. യാത്ര ചെയ്യുന്നവർക്കെല്ലാം കെ.എസ് ആർ ടി സി ഇൻഷുറൻസ് ഏർപെടുത്തിയിട്ടുണ്ട്. ഒരു വർഷം മുന്ന് കോടി രൂപയാണ് ഇൻഷുറൻസ് തുകയായി അടക്കുന്നത്.

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് മുടങ്ങി കിടന്ന ഇൻഷുറൻസ് തുകയെല്ലാം അടച്ച് തീർത്തത്.തുടർന്ന് കൃത്യമായി മുടങ്ങാതെ ഇപ്പോൾ അടക്കുന്നുമുണ്ട്. ജീവനക്കാരുടെയും മറ്റും ശമ്പളം മുടങ്ങുന്ന സാഹചര്യങ്ങൾ ചില ഘട്ടങ്ങളിൽ ഉണ്ടാകുമ്പോഴും ഇൻഷുറൻസ് തുക സർക്കാർ മുടക്കാറില്ല.

മൂന്ന് കോടി രൂപയാണ് ഒരു വർഷം ന്യൂ ഇന്ത്യാ അഷുറൻസ് കമ്പിനിക്ക് അടക്കുന്നത്. അവനാശിയിൽ കഴിഞ്ഞ ദിവസം അപകടമുണ്ടായപ്പോൾ പെട്ടന്ന് സാമ്പത്തിക സഹായം പ്രഖ്യാപിക്കാൻ കഴിഞ്ഞതും ഈ ഇൻഷുറൻസ് പദ്ധതി ഉണ്ടായത് കൊണ്ടാണ്.

റിസർവേഷൻ പ്രകാരം യാത്ര ചെയ്യുമ്പോൾ അപകടമുണ്ടായി മരണ പെട്ടാൽ അവരുടെ ആശ്രീതർക്ക് പത്ത് ലക്ഷം രൂപയും റിസർവേഷൻ ഇല്ലങ്കിൽ അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. റിസർവേഷൻ യാത്ര സമയത്ത് പരിക്ക് പറ്റിയാൽ മൂന്ന് ലക്ഷവും റിസർവ്വേഷൻ ഇല്ലങ്കിൽ രണ്ട് ലക്ഷവും ലഭിക്കും. ഡ്യൂട്ടിക്കിടെ മരണ പെടുന്ന തൊഴിലാളികളുടെ ആശ്രീ തർക്ക് മുപ്പത് ലക്ഷം രൂപയാണ് ലഭിക്കുക.

ഇതിന് പുറമെ ജീവനക്കാരായാലും യാത്രക്കാരായാലും വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിൽ അപേക്ഷയും നൽകാം.കെ എസ് ആർ ടി സി യാത്രക്കാരുടെ സുരക്ഷക്ക് വലിയ പ്രാധാന്യമാണ്ന സർക്കാർ നൽകുന്നുണ്ട്. യാത്രാക്കാരോടുള്ള കെ എസ് ആർ ടി സി യുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് ഇതിലൂടെ കാണാൻ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News