കല്ലട ബസിനെതിരെ യാത്രക്കാര്‍; അപകടമുണ്ടാക്കിയത് ഡ്രൈവറുടെ അനാസ്ഥ; അമിതവേഗത ചോദ്യം ചെയ്തപ്പോള്‍ മോശമായി പെരുമാറി

കല്‍പ്പറ്റ: ഹുന്‍സൂരില്‍ അപകടത്തില്‍പ്പെട്ട കല്ലട ബസ് ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി യാത്രക്കാര്‍.

അപകടമുണ്ടാക്കിയത് ബസ് ഡ്രൈവറുടെ അനാസ്ഥയാണെന്നും അമിതവേഗതയും പെര്‍മിറ്റ് ലംഘിച്ചുള്ള റൂട്ടും അപകടകാരണമായെന്ന് യാത്രക്കാര്‍ പറയുന്നു. അമിതവേഗത ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ മോശമായി പെരുമാറിയെന്നും യാത്രക്കാര്‍ പറഞ്ഞു.

അതേസമയം, ബസ് ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഹുന്‍സൂരില്‍ അപകടത്തിനിടയാക്കിയത് ബസ് ഡ്രൈവറുടെ അനാസ്ഥയെങ്കില്‍ നടപടിയുണ്ടാവും. 25ന് റോഡ് സേഫ്റ്റി അതോറിറ്റി മീറ്റിങ്ങില്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹുന്‍സൂരില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കല്ലട ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here