സ്‌കൂള്‍ പ്രവേശനം: മതം ബാധകമല്ലെന്ന് ചേര്‍ക്കാന്‍ പ്രത്യേക അപേക്ഷ വേണ്ട; സെക്കുലര്‍ എന്നും രേഖപ്പെടുത്താം

തിരുവനന്തപുരം: കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അപേക്ഷയില്‍ മതം രേഖപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അതിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്.

അപേക്ഷയില്‍ മതവും ജാതിയും ചേര്‍ക്കാന്‍ കോളമുണ്ട്. എന്നാല്‍ അത് ചേര്‍ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ബാധകമല്ല എന്ന് എഴുതിയാല്‍മതി. സെക്കുലര്‍ എന്ന് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതും രേഖപ്പെടുത്താം. അപേക്ഷയിലെ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സമ്പൂര്‍ണ’ വെബ് പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ അവിടെയും ഇതേ സംവിധാനമുണ്ട്.

ഇതിനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാവില്‍നിന്ന് പ്രത്യേക സത്യപ്രസ്താവന എഴുതിവാങ്ങേണ്ട ആവശ്യമില്ല. കുട്ടിയെ ചേര്‍ത്ത് കഴിഞ്ഞ് പിന്നീട് എപ്പോള്‍ വേണമെങ്കിലും കുട്ടിയുടെ മതമോ ജാതിയോ വേണമെന്ന് രക്ഷിതാക്കള്‍ക്കോ വളരുമ്പോള്‍ കുട്ടിക്ക് തന്നെയോ തോന്നിയല്‍ മതവും ജാതിയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു എയ്ഡഡ് സ്‌കൂളില്‍ കുട്ടിയുടെ മതം ചേര്‍ക്കേണ്ടതില്ലെന്ന് പറഞ്ഞപ്പേള്‍ അക്കാര്യം രേഖാമൂലം എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത വിവാദമായിരുന്നു.

മതം ബാധകമല്ലാത്തവരുടെ കണക്ക് ശേഖരിച്ചിട്ടില്ല

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2019–20 അധ്യയന വര്‍ഷത്തില്‍ മതം ബാധകമല്ലാത്ത എത്ര കുട്ടികള്‍ പഠിക്കുന്നുവെന്നതിന്റെ കണക്ക് പ്രത്യേകമായി ശേഖരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ കണക്ക് ശേഖരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News