ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം: പ്രതി കടല സുരേഷ് പിടിയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആധാര്‍ ചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പ്രതി കടല സുരേഷ് പൊലീസ് പിടിയില്‍. പൊലീസിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കി അറസ്റ്റ് ചെയ്തത്.

ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനാണ് മര്‍ദ്ദനമേറ്റത്. ഗൗതമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടല സുരേഷ് എന്ന ഓട്ടോ ഡ്രൈവര്‍ക്കെരിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

തിരുവന്തപുരം വിഴിഞ്ഞം മുക്കോലയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. മുക്കോല ഓട്ടോസ്റ്റാന്റിലെ കടല സുരേഷ് എന്ന ഡ്രൈവര്‍ ആണ് ആള്‍ക്കാര്‍ നോക്കി നില്‍ക്കേ ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചത്.

ഒരു പ്രകോപനവുമില്ലാതെ തൊഴിലാളിയുടെ തിരിച്ചറിയല്‍ രേഖ ചോദിക്കുകയും തുടര്‍ന്ന് ഗൗതമിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

സുരേഷ് നിരവധി ക്രിമിനല്‍കേസിലെ പ്രതിയാണ്. രണ്ട് ദിവസം മുമ്പും ഒരു ഇതരസംസ്ഥാന തൊഴിലാളിയെ ഇയ്യാള്‍ മര്‍ദ്ദിച്ചിരുന്നു.

ഗൗതമിന്റെ പരാതിയുടെ അടിസ്താനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കഞ്ചാവിനടിമയാണെന്ന് സ്റ്റാന്റിലെ മറ്റു ഡ്രൈവര്‍മാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News