അനുമതി ഇല്ലാതെ പിഎസ്‌സി കോച്ചിംഗ്; ‘ലക്ഷ്യ, വീറ്റോ’ സ്ഥാപനങ്ങളില്‍ പരിശോധന; സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

അനുമതി ഇല്ലാതെ പിഎസ്‌സി കോച്ചിംഗ് സെന്റര്‍ നടത്തിയെന്ന പരാതിയില്‍ സെക്രട്ടറിയേറ്റിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവ് ഇട്ടത് .

അണ്ടര്‍ സെക്രട്ടറി അടക്കമുള്ള രണ്ട് ജീവനക്കാര്‍ക്ക് എതിരെയാണ് അന്വേഷണം .സെക്രട്ടറിയേറ്റ് ജീവനക്കാരായ ഷിബു , രഞ്ജന്‍ രാജ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

പ്രശസ്ത കോച്ചിംഗ് സ്ഥാപനം ആയ ലക്ഷ്യയുടെ ഉടമസ്ഥനെ നാണ് ഷിബു എന്നാണ് പരാതി. ഷിബു നിലവില്‍ നീണ്ട അവധിയിലാണ്. വിറ്റോ എന്ന കോച്ചിംഗ് സ്ഥാപനം രജ്ഞന്റെ ആണെന്നാണ് മറ്റൊരു പരാതി.

ഇതില്‍ ഷിബുവിനെതിരെ മുന്‍പും അന്വേഷണം നടത്തിരുന്നു. എന്നാല്‍ നീണ്ട അവധിയെടുത്താണ് സ്ഥാപനം നടത്തുന്നതെന്നാണ് അന്ന് കണ്ടെത്തിയത്. പി എസ് സി ചെയര്‍മാനും ഇക്കാര്യം അന്വേഷിണമെന്ന് പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here