താക്കോല്‍ നഷ്ടപെട്ടെന്ന് ശിവകുമാര്‍; ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ വിജിലന്‍സ് ബാങ്കിന് കത്ത് നല്‍കും

മുന്‍മന്ത്രി വി എസ് ശിവകുമാറിനെതിരെയുള്ള കേസില്‍ അന്വേഷണസംഘം വിപുലീകരിച്ചു.

വിജിലന്‍സിന്റെ പത്തംഗസംഘമാണ് ഇനി കേസ് അന്വേഷിക്കുക. താക്കോല്‍ നഷ്ടപെട്ടെന്ന് ശിവകുമാര്‍ പറഞ്ഞ ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ വിജിലന്‍സ് ബാങ്കിന് കത്ത് നല്‍കും.

ശിവകുമാറിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളാണ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് രേഖകള്‍ സമര്‍പ്പിക്കുക. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട രേഖകളാണ് ഇതെന്നാണ് സൂചന.

ശിവകുമാറിന്റെ സുഹൃത്തും കേസിലെ നാലാം പ്രതിയുമായ അഡ്വ. എന്‍ എസ് ഹരികുമാറിന്റെ പേരില്‍ പുളിമൂട് ജംഗ്ഷനിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വിവിധ ബാങ്കുകളിലെ ലോക്കറുകള്‍ അടക്കമുള്ളവയുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിക്കും. അതേസമയം താക്കോല്‍ നഷ്ടപെട്ടു എന്ന് ശിവകുമാര്‍ പറഞ്ഞ ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ വിജിലന്‍സ് ബാങ്കിന് കത്ത് നല്‍കും. പരിശോധനയ്ക്ക് മുമ്പ് ലോക്കറുകള്‍ തുറക്കരുതെന്നും ബാങ്കുകളെ ഇറിയിട്ടിച്ചുണ്ട്.

ഇതിനിടെ കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. ഒരു ഡിവൈഎസ് പിയും രണ്ട് സി ഐമാരും ഉള്‍പ്പെടെ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രത്യേക സെല്‍ എസ് പി വി എസ് അജിക്ക് തന്നെയാണ് അന്വേഷണ ചുമതല. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News