എംഎച്ച് 370ന്റെ തിരോധാനം; വിമാനം കടലില്‍ മുക്കിയത്; വെളിപ്പെടുത്തല്‍

ലോകത്തെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി അവശേഷിക്കുന്ന എംഎച്ച് 370 വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍.

ജീവനൊടുക്കാനായുള്ള ഉദ്യമത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍ മനഃപൂര്‍വം വിമാനം കടലില്‍ മുക്കിയതാകാമെന്ന് ഓസ്ട്രേലിയന്‍ മുന്‍പ്രധാനമന്ത്രി ടോണി അബോട്ട് അവകാശപ്പെട്ടു.

മലേഷ്യയില്‍ ഉന്നത നേതൃത്വമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അബോട്ട് പറഞ്ഞു. സ്‌കൈന്യൂസ് ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തല്‍. ക്യാപ്റ്റന്‍ സഹാരി അഹമ്മദ് ഷ മനഃപൂര്‍വം വിമാനം മുക്കിയതാകാമെന്നാണ് മലേഷ്യന്‍ അധികൃതര്‍ കരുതുന്നതെന്ന് അബോട്ട് പറയുന്നു.

എന്നാല്‍, ക്യാപ്റ്റന്റെ കുടുംബം ഇത്തരം ആരോപണങ്ങളെ തള്ളി രംഗത്തുവന്നു. തെളിവില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്ന് മലേഷ്യ പ്രതികരിച്ചു.

2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത്. ഇന്ത്യന്‍മഹാസമുദ്രത്തില്‍ അരിച്ചുപെറുക്കിയിട്ടും അവശിഷ്ടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News