ലൈഫ് ഭവനങ്ങള്‍ ഒരുങ്ങുന്നു പ്രീഫാബ് സാങ്കേതികവിദ്യയില്‍

ലൈഫ് ഭവന പദ്ധതിയില്‍ പ്രീഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു.

ആധുനിക നിര്‍മാണ സാങ്കേതികവിദ്യയായ പ്രീഫാബ് രീതി ഉപയോഗിച്ചുള്ള നിര്‍മാണത്തിന് ഇതോടെ സംസ്ഥാനത്ത് തുടക്കംകുറിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിര്‍മാണരംഗത്ത് കുതിച്ചുചാട്ടത്തിന് ഇത് വഴി തെളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ സ്വന്തമായി വീടില്ലാത്ത മുഴുവനാളുകള്‍ക്കും വീടുവച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതിനകം രണ്ടുലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here