എടിഎമ്മുകളില്‍ ഇനി 2000 രൂപ നോട്ട് കാണില്ല!

മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പകരം 200 രൂപയുടെ നോട്ടുകള്‍ അധികമായി എടിഎമ്മുകളില്‍ നിറയ്ക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.

2000 രൂപ നോട്ട് മാറ്റി തരാന്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് ബാങ്കിന്റെ ശാഖകളില്‍ എത്തുന്നത്. പകരം തുല്യമായ തുകയ്ക്ക് കുറഞ്ഞ മൂല്യമുളള നോട്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇടപാടുകാര്‍ എത്തുന്നത്.

ഈ അവസ്ഥ ഒഴിവാക്കാനാണ് 2000 രൂപയുടെ നോട്ട് എടിഎമ്മുകളില്‍ നിറയ്ക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് ഇന്ത്യന്‍ ബാങ്കിന്റെ വിശദീകരണം. 2000 രൂപ നോട്ടുകള്‍ക്ക് പകരം 200 രൂപ നോട്ടുകള്‍ അധികമായി എടിഎമ്മുകളില്‍ നിറയ്ക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here