
ഓണ്‍ലൈന്‍ വഴിയും മദ്യം വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് സര്‍ക്കാരാണ് 2020-21 പുതിയ എക്‌സൈസ് നയം അനുസരിച്ച് മദ്യം ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് എത്തിക്കുന്നത്.
റവന്യൂ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 2,544 മദ്യ ഷോപ്പുകളും 1,061 വിദേശ മദ്യഷോപ്പുകളും ഓണ്‍ലൈനില്‍ വില്‍പന നടത്തുക. അതേസമയം പുതിയ മദ്യനയത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ഒരു കാറ്റഗറിയില്‍ മാത്രമായിരിക്കും 12 മുന്‍സിപ്പില്‍ കോര്‍പ്പറേഷനുകള്‍ക്ക് ഷോപ്പുകള്‍ ഉണ്ടാകുക. സര്‍ക്കാരിന്റെ
പുതിയ എക്‌സൈസ് നയം അനുസരിച്ച്, ഇറക്കുമതി ചെയ്ത മദ്യവും ഓണ്‍ലൈനില്‍ ലഭിക്കും.
ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന ഓരോ കുപ്പിയിലും ഒരു ബാര്‍കോഡ് ഉണ്ടായിരിക്കും. ഈ ബാര്‍കോഡിലൂടെ മദ്യത്തിന്റെ വിശദാംശങ്ങള്‍ അറിയാനും സാധിക്കും.
അതേസമയം ഇത് ചെറുകിട വ്യാപാരികള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും കനത്ത നഷ്ടമുണ്ടാക്കുമെന്നും ആരോപണം ഉയരുന്നു. സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ മദ്യനയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here