വെളളത്തില്‍ മുങ്ങിപ്പോയ കുട്ടിയുടെ രക്ഷകനായി ജലഗതാഗത വകുപ്പ് ബോട്ട് ലാസ്‌ക്കര്‍ ബിനീഷ്

വെള്ളത്തില്‍ വീണു താഴ്ന്നു പോയ കുട്ടിയുടെ രക്ഷകനായി ജലഗതാഗത വകുപ്പ് ബോട്ട് ലാസ്‌ക്കര്‍ ബിനീഷ്. സംസ്ഥാന ജല ഗതാഗത വകുപ്പ് ആലപ്പുഴ സ്റ്റേഷനിലെ എ 50 നമ്പര്‍ ബോട്ട് 12 മണിയ്ക്ക് കൃഷ്ണപുരത്ത് നിന്നും ആലപ്പുഴയ്ക്ക് സര്‍വ്വീസ് പോകുംവഴി സിഎംഎസ് ജെട്ടിയില്‍ ബോട്ട് അടുക്കുകയും ബോട്ടില്‍ നിന്നും ഇറങ്ങിയ അമ്മയുടെ കൈയ്യില്‍ നിന്നും ആറ് വയസ് പ്രായമുള്ള പെണ്‍കുട്ടി വെള്ളത്തിലേയ്ക്ക് വീണു താഴ്ന്നു പോവുകയായിരുന്നു.

ഇതു കണ്ടുനിന്ന ലാസ്‌ക്കര്‍ ബിനീഷ് സ്വന്തം ജീവന്‍പോലും നോക്കാതെ ഉടന്‍ വെള്ളത്തില്‍ ചാടുകയും, മുങ്ങി ചെന്നു കുട്ടിയെ എടുത്ത് കരയില്‍ എത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അവസരോജിതമായ ഇടപെടല്‍ മൂലമാണ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചത്. ബിനീഷിനെ ജല ഗതാഗത വകുപ്പും ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്റര്‍ ഷെഹീറും അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News