പുകസ: വിജയലക്ഷ്മി സംസ്ഥാന വൈസ് പ്രസിഡന്റ്, എ ജി ഒലീന സെക്രട്ടറി

കൊച്ചി: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റായി കവി വിജയലക്ഷ്മിയെയും സംസ്ഥാന സെക്രട്ടറിയായി എ ജി ഒലീനയെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ എറണാകുളം നരേഷ്പാല്‍ സെന്ററില്‍ ചേര്‍ന്ന യോഗമാണ് സാഹിത്യസംഘത്തിന്റെ നിലവിലുള്ള ഭാരവാഹികളുടെ കൂട്ടത്തില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തിയത്.

കരുത്തും സൗന്ദര്യവും ചേര്‍ന്ന തന്റെ രചനകളിലൂടെ ആധുനിക മലയാള കവിതയില്‍ മുന്നില്‍ നില്‍ക്കുന്ന കവിയാണ് വിജയലക്ഷ്മി.

ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കൊണ്ട് സാംസ്‌കാരിക ലോകം അവരെ ആദരിച്ചിട്ടുണ്ട്. എഴുത്തുകാരിയും പ്രഭാഷകയും അധ്യാപികയുമാണ് ഒലീന. നേരത്തേ എകെപിസിടിഎയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News