ഡിസിസി ഓഫീസിന് ജപ്തി നോട്ടീസ്

കണ്ണൂരില്‍ ഡി.സി.സി ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടവും വസ്തുവകകളും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. കെട്ടിടം നിര്‍മ്മിച്ചതിന്റെ തുക ലഭിക്കാനായി കരാറുകാരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കണ്ണൂരിലെ പുതിയ ഡി.സി.സി ഓഫീസ് കെട്ടിടം പണിയാന്‍ നാല് കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്.എന്നാല്‍ പണി പൂര്‍ത്തിയായിട്ടും കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി കരാറുകരാണ് നല്‍കിയത് 85 ലക്ഷം രൂപ മാത്രം.

നിരവധി തവണ പണത്തിനായി സമീപിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെകെട്ടിടത്തിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ഫാസ്റ്റ് ലൈന്‍ പ്രൊജക്ട് മാനേജിംഗ് പാര്‍ട്ണര്‍ പി.വി അഖില്‍ കോടതിയെ സമീപിച്ചത്.

ഒന്നരക്കോടി രൂപയുടെ സെക്യൂരിറ്റി നല്‍കിയില്ലെങ്കില്‍ 47 സെന്റ് ഭൂമിയും കെട്ടിടവും ജപ്തി ചെയ്യാനാണ് കോടതി ഉത്തവ്.നിര്‍മ്മാണ പ്രവൃത്തിയുടെ കണക്കെടുപ്പിനായി അഭിഭാഷക കമ്മീഷനെയും നിയമിച്ചു.

എതിര്‍കക്ഷിയായ ഡി.സി.സി പ്രസിഡന്റിന് അടിയന്തര നോട്ടീസ് നല്‍കാനും ഉത്തരവായി. അന്തിമ വിധിക്ക് വിധേയമായി ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്.

2014ലാണ് നിര്‍മ്മാണം തുടങ്ങിയത്.ജപ്തി നടപടി ഉടനുണ്ടാകും. നിര്‍മ്മാണ കരാറില്‍ ആര്‍ബ്രിട്ടേഷന്‍ ഇടപെടല്‍ വേണമെന്ന കരാറുകാരന്റെ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കൈരളി ന്യൂസ് കണ്ണൂര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here