കുളത്തുപ്പുഴയിൽ വെടിയുണ്ട ഉപേക്ഷിച്ച സംഭവം; എൻഐഎയും മിലിറ്റിറ്ററി ഇന്റിലിജൻസും പ്രാഥമിക അന്വേഷണം നടത്തി

കൊല്ലം കുളത്തുപ്പുഴയിൽ വെടിയുണ്ട ഉപേക്ഷിച്ച സംഭവത്തിൽ എൻ.ഐ.എയും മിലിറ്റിറ്ററി ഇന്റിലിജൻസും കുളത്തുപ്പുഴയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തി.

വെടിയുണ്ടകൾ പാകിസ്ഥാൻ നിർമ്മിതമ‌ാണെന്ന് കണ്ടെത്തിയതോടെയാണ് സംസ്ഥാന പോലീസിനൊപ്പം ദേശീയ അന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചത്.

എൻ.ഐ.എയുടെ കൊച്ചി യൂണിറ്റിലെ എസ്. ഐ.മാരായ വിനോദ്കുമാർ,അശാക് എന്നിവരാണ് കുളത്തുപ്പുഴയിലെത്തി പ്രാഥമിക അന്വേഷണം നടത്തിയത്.

സംഘം വെടിയുണ്ട കണ്ടെത്തിയ ടിപ്പർ ലോറി ഡ്രൈവറിന്റെ മൊഴി രേഖപ്പെടുത്തി.മിലിറ്ററി ഇന്റലിജൻസ് മേജർ മുകേഷും കുളത്തുപ്പുഴയിലെത്തി പരിശോധിച്ചു.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും കുളത്തുപ്പുഴയിൽ എത്തി അന്വേഷണം നടത്തി.തിരുവനന്തപുരം റേഞ്ച് ഐ.ജി.സഞ്ചയ്കുമാർ ഗുരുഡിനും കുളത്തുപ്പുഴയിലെത്തി വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലം പരിശോധിച്ചു.വനം വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം വനമേഖലയിൽ തെരച്ചിൽ നടത്തു.

വെടിയുണ്ട മലയാളം,തമിഴ് ന്യൂസ് പേപ്പറുകളിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു 2020 ജനുവരി 28 ന് കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചതാണ് മലയാള പത്രം,എന്നാൽ തമിഴ് പത്രത്തിന്റെ വിവരങൾ ലഭ്യമല്ല.

മലയാള തമിഴ് പത്രങൾ കൊണ്ട് വെടിയുണ്ട പൊതിഞ്ഞതിനു പിന്നിലും എന്തെങ്കിലും ലക്ഷ്യമുണ്ടൊ എന്നു വ്യക്തമല്ല. വെടിയുണ്ട ബോധപൂർവ്വം ഉപേക്ഷിച്ചത് മുന്നറിയിപ്പിന്റെ ഭാഗമാണൊ എന്നും സംശയിക്കുന്നു.

കളിയിക്കാ വിളയിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന കേസിലെ തീവ്രവാദ ബന്ധമുള്ളവരാണൊ ഇതിന് പിന്നിലെന്നും സംശയിക്കുന്നു.

എസ്.എ.റ്റിയിൽ കാണാതായ വെടിയുണ്ടകളുമായി ഇവക്ക് സാമ്യമുണ്ടൊ എന്നറിയാൻ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസൻ ചാൾസ് കുളത്തുപുഴയിലെത്തി പരിശോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News