കാസര്‍കോട് ബിജെപിയില്‍ വന്‍കലാപം: രവീശ തന്ത്രി കുണ്ടാര്‍ രാജിവെച്ചു

കാസര്‍കോട്: ജില്ലാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ടിയില്‍ നിന്ന് രാജിവെച്ചു. അഡ്വ. കെ ശ്രീകാന്തിനെ വീണ്ടും ജില്ലാ അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് രവീശ തന്ത്രിയുടെ രാജി.

രാജിക്കത്ത് തിങ്കളാഴ്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അയച്ചുകൊടുക്കുമെന്നും രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും രവീശതന്ത്രി പറഞ്ഞു.

ജില്ലാ അധ്യക്ഷസ്ഥാനത്തേക്കുള്ള പേരുകളില്‍ ശ്രീകാന്തിനൊപ്പം ഉയര്‍ന്നുവന്ന പേരായിരുന്നു രവീശതന്ത്രിയുടേതും. എന്നാല്‍ അവസാന നിമിഷം രവീശ തന്ത്രി പുറംതള്ളപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥിയായി രവീശതന്ത്രി മത്സരിച്ചിരുന്നു. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലും പിന്നാലെ നടന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here