
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത്. ക്രിയാത്മകമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിനെ പുരസ്ക്കാരത്തിനര്‍ഹമാക്കിയത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് പുരസ്‌ക്കാരനേട്ടം. ജൈവസമൃദ്ധി, രക്ഷ, സ്നേഹധാര,സെല്ലുലോയിഡ് അങ്ങിനെ പദ്ധതികള്‍ നിരവധിയുണ്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ കൈയ്യില്‍.
ആപദ്ധതികള്‍ക്കുള്ള അംഗീകാരമെന്നോണമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് പുരസ്ക്കാരം രണ്ടാം തവണയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ തേടിയെത്തിയത്.
സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവരുടെ ഉന്നമനത്തിനായി ആസൂത്രണം ചെയ്യുന്ന വ്യത്യസ്തമായ പദ്ധതികളാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ പ്രത്യേകത സ്ത്രീ ശ്ക്തീകരണത്തിനായി ജില്ലാ പഞ്ചായത്താവിഷ്ക്കരിച്ച രക്ഷ എന്ന പദ്ധതിയിലൂടെ നിരവധി യുവതികളാണ് ആയോധന കലകൾ പഠിക്കുന്നത്. പദ്ധതി ഗിന്നസ് റെക്കോഡില്‍ ഇടം നേടുകയും ചെയ്തു.
2017-18 കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ദീന്‍ ദയാല്‍ ഉപാദ്ധ്യായ പുരസ്ക്കാരവും തിരുവനന്തപുരം ജില്ലാ പഞ്ചജായത്തിന് ലഭ്യമായിട്ടുണ്ട്. പ്രളയകാലത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 80ലോഡ് അവശ്യവസ്തുക്കൾ മലബാറിലെ ദുരിത ബാധിത മേഖല കളിലേയ്ക്കയച്ചതും ശ്രദ്ധേയമായിരുന്നു.
വരുന്ന വര്‍ഷവും ഇത്തരത്തിലുള്ള ക്രിയാത്മക മായ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനായുള്ള തിരക്കിലാണ് പ്രസിഡന്റ് വി.കെ മധു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here